സംസ്ഥാനക്ക് ഒറ്റദിവസം കൂടിയും കുത്തനെ കുറഞ്ഞും സ്വര്‍ണവില

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രാവിലെ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞു. പവന് 720 രൂപയാണ് കുറഞ്ഞത്.

ഇതോടെ ഇപ്പോഴത്തെ സ്വര്‍ണ വില പവന് 39,840 രൂപയായി. ഇന്ന് രാവിലെ 1040 രൂപ വര്‍ദ്ധിച്ച് ഒരു പവന് 40,560 ആയി ഉയര്‍ന്നിരുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4980 ആയി കുറഞ്ഞിരിക്കുകയാണ്. ഇന്ന് രാവിലെ 5070 ആയിരുന്നു ഒരു ഗ്രാമിന് വില. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഗ്രാമിന് 130 രൂപയാണ് ഇന്ന് രാവിലെ കൂടിയത്.

റഷ്യയുക്രെയിന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് ഇന്ന് രാവിലെ സ്വര്‍ണവില റെക്കോഡ് വര്‍ദ്ധനവില്‍ എത്താന്‍ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *