ലോകത്തിലെ ഏറ്റവും വലിയ മത്സ്യം കൊച്ചുതുറയില്‍ ചത്തുകരയ്ക്കടിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞത്തെ കൊച്ചുതുറയില്‍ വെള്ളുടുമ്പ് സ്രാവ് ചത്തുകരയ്ക്കടിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മത്സ്യയിനമാണിത്.

കടലിന്റെ അടിത്തട്ടില്‍കാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തില്‍ വലയില്‍പ്പെട്ടതാകമെന്നാണ് കരുതുന്നത്.

തൊലിപ്പുറത്ത് വെള്ള പുള്ളികളുള്ള വെള്ളുടുമ്ബ് സ്രാവ് ഒട്ടുംതന്നെ അപകടകാരിയല്ല. തിമിംഗലം സ്രാവ് എന്നും ഇതിനെ വിളിക്കുന്നു. സൂര്യപ്രകാശം ഇഷ്ടമില്ലാത്തതിനാല്‍ കടലിന്റെ അടിത്തടടില്‍ തന്നെയാണ് ഇവ കാണുന്നത്.

പണ്ടുകാലത്ത് മരം കൊണ്ട് നിര്‍മിച്ചിരുന്ന വള്ളങ്ങളുടെ അടിഭാഗത്ത് ഈ സ്രാവില്‍നിന്നും എടുക്കുന്ന എണ്ണ ഉപയോഗിച്ചിരുന്നു. വന്യജീവി നിയമപ്രകാരം ഇവ സംരക്ഷിത മത്സ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *