ഗുണ്ടാലിസ്റ്റ് പുതുക്കി; കൂടുതല്‍ ഗുണ്ടകള്‍ തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളുടെ ലിസ്റ്റ് പുതുക്കി. 557 പേരെയാണ് പുതുതായി ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

പോലീസിന്റെ കണക്കുപ്രകാരം 2750 ഗുണ്ടകളുണ്ട്. ഏറ്റവുമധികം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലും.
സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌റ്റേഷനുകള്‍ അടിസ്ഥാനമാക്കിയാണ് ഗുണ്ടാ ലിസ്റ്റ് തയ്യാറാക്കുന്നത്. നിരന്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന സജീവമായ ആളുകളെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

നിലവിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 701 പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *