അക്ഷയകേന്ദ്രങ്ങള്‍ ജനുവരി 30ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അവകാശികള്‍ക്കായുള്ള ധനസഹായ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങളും 30ന് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കോവിഡ് എക്‌സ്‌ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കാന്‍ മതിയായ രേഖകളുമായി എത്തുന്ന പൊതുജനങ്ങള്‍ക്ക് യാത്രാ സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *