സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. കൊഴിഞ്ഞാമ്ബാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്.

ഇതോടെ സഞ്ജിത് വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഹാറൂണിനായി ഒരുമാസം മുമ്ബ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. സഞ്ജിത് വധത്തിന്റെ മുഖ്യസൂത്രധാരന്‍ ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ എവിടെ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉച്ചയോടെ ജില്ലാ പൊലീസ് മേധാവിയോട് ഇക്കാര്യം വിശദീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാലുപ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍ മൂന്നു പ്രതികളും കൊലപാതകം ആസൂത്രണം ചെയ്തതില്‍ പങ്കുള്ളവരാണ്. പ്രതികളെല്ലാം തന്നെ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രാദേശിക ഭാരവാഹികളുമാണെന്നാണ് പൊലീസ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *