നേതാജിയുടെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷികത്തില്‍ ലേസര്‍ വെളിച്ചം പ്രസരിപ്പിച്ചു രൂപപ്പെടുത്തുന്ന ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ഗ്രാനൈറ്റിലുള്ള പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമ കാനപ്പിയില്‍ സജ്ജമാക്കിയിരിക്കുന്നത്.

ഇത് ചരിത്ര നിമിഷമാണെന്ന് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി അറിയിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ ധീരപുത്രനാണ്. നേതാജിയുടെ ഓര്‍മകള്‍ തലമുറകള്‍ക്ക് പ്രചോദനമാണ്. ബ്രിട്ടഷുകാര്‍ക്കു മുന്നില്‍ തലകുനിയ്ക്കാത്ത പോരാളിയായിരുന്നു സുഭാഷ് ചന്ദ്ര ബോസ്. പെട്ടെന്നു തന്നെ ഹോളോഗ്രാം മാറ്റി ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തു.

പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയില്‍ 20192022 വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ആപ്താ പ്രബന്ധന്‍ പുരസ്‌കാരവും വിതരണം ചെയ്തു. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമയ്ക്ക് 28 അടി ഉയരവും 6 അടി വീതിയും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *