കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്കേറ്റു

കോട്ടയം : കോട്ടയത്ത് എം സി റോഡില്‍ അടിച്ചിറയില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേര്‍ക്ക് പരുക്കേറ്റു.

തിരുവനന്തപുരത്ത് നിന്ന് 46 യാത്രക്കാരുമായി മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് പുലര്‍ച്ചെ 2.15 ഓടെ അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ബസ് വഴിയരികിലെ ബസ് നിരവധി പോസ്റ്റില്‍ ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്.

ഉടന്‍ തന്നെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പുലര്‍ച്ചെയായിരുന്നതിനാല്‍ മറ്റ് വലിയ ദുരന്തങ്ങള്‍ ഒഴിവായി

Leave a Reply

Your email address will not be published. Required fields are marked *