ആര്യങ്കോട് പൊലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബാക്രമണം

തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബാക്രമണം നടത്തി. ബൈക്കിലെത്തിയ രണ്ടു പേരാണ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞത്.

കഴിഞ്ഞ ദിവസം യുവാവിനെ ആക്രമിച്ച പ്രതിക്കായി ഇന്നലെ പ്രദേശത്തെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കള്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്.

ഇന്ന് രാവിലെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതികള്‍ രണ്ട് പ്രാവശ്യം സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *