നടിയെ ആക്രമിച്ച കേസ്: മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പുതിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ടെന്നും ഈയവസരത്തില്‍ പുതിയ ആരോപണങ്ങള്‍ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് ഹരജിയില്‍ ആരോപിക്കുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ വ്യാജമാണെന്നും ഹരജിയില്‍ പറയുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീഭര്‍ത്താവ് സുരാജുമാണ് ഹരജി സമര്‍പ്പിച്ചത്. കേസില്‍ അടിയന്തര അറസ്റ്റ് ഒഴിവാക്കാനാണ് ദിലീപ് ഹരജി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *