ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയെന്ന് പോലീസ്

ഇടുക്കി : പൈനാവ് ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയെന്ന് പോലീസ്.

കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവിലാണെന്നും കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായും പോലീസ് പറഞ്ഞു.ധീരജിനെ കൊലപ്പെടുത്തിയത് നിഖില്‍ പൈലിയാണെന്ന് എസ് എഫ്‌ഐയും സിപിഎമ്മും നേരത്തെ ആരോപിച്ചിരുന്നു.

നിഖില്‍ പൈലിയെ കണ്ടെത്താന്‍ മൊബൈല്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ഇയാള്‍ നേര്യമംഗലം ഭാഗത്തേക്ക് കടന്നതായാണ് സൂചന. തിങ്കളാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. ധീരജ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്റ്റര്‍ ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *