രാജ്യത്ത് ഇന്ന് 179723 പുതിയ കോവിഡ് കേസുകള്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 179723 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 147 കോവിഡ് മരണങ്ങളും ഉണ്ടായി.

കഴിഞ്ഞ ദിവസം 159632 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. രാജ്യത്ത് ശക്തമായികൊണ്ടിരിക്കുന്ന ഒമിക്രോണ്‍ വ്യാപനത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരും രോഗ ബാധിതരാകുന്നുണ്ട്.

അതേസമയം രോഗ വ്യാപനം കുറയ്ക്കുന്നതിനായി തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കി.

കോവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ന് മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചു. കോവിഡ് മുന്നണിപോരാളികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗ ബാധിതര്‍ക്കുമാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *