കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തീയതികള്‍ പുനക്രമീകരിക്കുന്നതിന് സാദ്ധ്യത

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തീയതികള്‍ പുനക്രമീകരിക്കുന്നതിന് സാദ്ധ്യതയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അറിയിച്ചു.

ചലച്ചിത്ര അക്കാദമി  അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് പുനരാലോചനയ്ക്ക് സാദ്ധ്യതയുണ്ടെന്നും എന്നാല്‍ സ്ഥിതിഗതികള്‍ അനുകൂലമാണെങ്കില്‍ മുന്‍നിശ്ചയപ്രകാരമുള്ള തീയതികളില്‍ തന്നെ മേള നടക്കുമെന്നും രഞ്ജിത്ത് പറഞ്ഞു.

ഫെബ്രുവരി നാല് മുതല്‍ പതിനൊന്ന് വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറില്‍ നടത്തേണ്ട മേള ഫെബ്രുവരിയിലേയ്ക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ നാല് ജില്ലകളിലായി നടത്തിയ മേള ഇത്തവണ മുന്‍പത്തെപ്പോലെ തലസ്ഥാനത്ത് തന്നെയാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *