ചാന്ദിനി ചൗക്കില്‍ തീപിടുത്തം: 60 ലെറെ കടകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി:  ന്യൂഡല്‍ഹി ചാന്ദ്‌നി ചൗക്കിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 60ലധികം കടകള്‍ കത്തിനശിച്ചു. ആളപായമൊന്നും  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീ അണയ്ക്കാനായി പന്ത്രണ്ട് ഫയര്‍ എഞ്ചിനുകളാണ് ഉടന്‍ സ്ഥലത്തെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചെങ്കോട്ടയ്ക്ക് എതിര്‍വശത്തുള്ള ലജ്പത് റായ് മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ പരിശ്രമത്തിലൂടെയാണ് തീയണയ്ക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *