സ്വാതന്ത്ര്യസമരസേനാനി കെ അയ്യപ്പന്‍പിള്ള അന്തരിച്ചു

തിരുവനന്തപുരം : സ്വാതന്ത്ര്യസമരസേനാനി കെ അയ്യപ്പന്‍പിള്ള (107) അന്തരിച്ചു.

സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിരുന്നു. സ്‌റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരിക്കെ 1942ല്‍ തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹം.

സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നും പിന്നീട് ബി ജെ പിയിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *