ആറാട്ട് മുണ്ടന് തിരിതെളിഞ്ഞു

എ എം മൂവീസിന്റെ ബാനറില്‍ പി ജയ് ദേവ് സംവിധാനവും എം ഡി സിബിലാല്‍ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ‘ആറാട്ട് മുണ്ടന്‍ ‘ എന്ന ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നടി ലക്ഷ്മിപ്രിയ തിരക്കഥ ഒരുക്കുന്നു. പ്രശസ്ത സംഗീതജ്ഞനായിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവുമാണ് പി ജയ് ദേവ്.

അമ്പലപ്പുഴ കോറല്‍ ഹൈറ്റ്‌സില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ എ എം ആരിഫ് എം പിയും എച്ച് സലാം എം എല്‍ എ യും ചേര്‍ന്ന് ഭദ്രദീപത്തിന് തിരി തെളിയിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ആറാട്ട് മുണ്ടന്‍ .

ബാനര്‍ എ എം മൂവീസ്, സംവിധാനം പി ജയ് ദേവ് , നിര്‍മ്മാണം എം ഡി സിബിലാല്‍, സഹനിര്‍മ്മാണം കെ പി രാജ് വക്കയില്‍ (യു എ ഇ), ലക്ഷ്മിപ്രിയ, തിരക്കഥ ലക്ഷമിപ്രിയ, ഛായാഗ്രഹണം ബിജുകൃഷ്ണന്‍ , കഥ, സംഭാഷണം രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം സത്യദാസ് , എഡിറ്റര്‍അനന്ദു വിജയന്‍ , സംഗീതം പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ഗാനരചന എച്ച് സലാം (എം എല്‍ എ ), രാജശ്രീ പിള്ള , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ജിനി സുധാകരന്‍, ക്യാമറ അസ്സോസിയേറ്റ് ഷിനൂബ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് എം സുന്ദരം, കല ലൈജു ശ്രീവത്സന്‍ , ചമയം ജയന്‍ പൂങ്കുളം, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത് , ത്രില്‍സ് മാഫിയ ശശി, കോറിയോഗ്രാഫി ജോബിന്‍ മാസ്റ്റര്‍, സഹസംവിധാനം അരുണ്‍ പ്രഭാകര്‍ , സംവിധാന സഹായികള്‍ സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ് , ബിബി കെ ജോണ്‍ , ഫിനാന്‍സ് കണ്‍ട്രോളര്‍ & ഓഫീസ് നിര്‍വ്വഹണം എം സജീര്‍ , സ്റ്റുഡിയോ ചിത്രാഞ്ജലി, സ്റ്റില്‍സ് അജി മസ്‌കറ്റ്,പി ആര്‍ ഓ അജയ് തുണ്ടത്തില്‍ . ചിത്രത്തിന്റെ താരനിര്‍ണ്ണയം പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *