നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാമതായി കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലും ആരോഗ്യ മേഖലയില്‍ ഒന്നാം സ്ഥാനം കേരളത്തിന്.

ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതിആയോഗിന്റെ ആരോഗ്യ സൂചികയിലാണ് കേരളത്തിന്റെ ഈ നേട്ടം.

201920 വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ ആരോഗ്യ മേഖലയില്‍ നടത്തിയ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സൂചികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ പട്ടിക പ്രകാരം തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. തെലങ്കാനയും, ആന്ധ്രാപ്രദേശുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. എന്നാല്‍ ആരോഗ്യ മേഖല ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനവും ഉത്തര്‍പ്രദേശാണെന്ന് പട്ടിക സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *