നടി ഐശ്വര്യ റായ് ബച്ചനെ ഇ.ഡി ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: കള്ളപ്പണം സംബന്ധിച്ച പനാമ പേപ്പര്‍ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു. മൊഴി രേഖപ്പെടുത്താന്‍ ഇന്ന് ഹാജരാകണമെന്ന് കാണിച്ച് ഐശ്വര്യക്ക് നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഐശ്വര്യ അവധി ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ഡല്‍ഹി ഇ ഡി ഓഫീസിലെത്തുകയായിരുന്നു അവര്‍.