ഹലാല്‍ എന്ന വാക്കിനെ തെറ്റായി ചിത്രീകരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഹലാല്‍ എന്ന വാക്കിനെ തെറ്റായി ചിത്രീകരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് വെല്ലുവിളിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

പാളയം ഏരിയാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

പളളിയില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത ലീഗിനെ നയിക്കുന്നത് ജമാ അത്തെ ഇസഌമിയുടെ ആശയങ്ങളാണ്.  ആര്‍എസ്എസ് തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം പ്രചരിപ്പിക്കുകയാണ്.

അധികാര ദല്ലാള്‍മാരായി പാര്‍ട്ടി സഖാക്കള്‍ പ്രവര്‍ത്തിക്കരുതെന്ന് കോടിയേരി ഓര്‍മ്മിപ്പിച്ചു. ആരും സ്വയം അധികാര കേന്ദ്രങ്ങളാകരുത്. എല്ലാ കാര്യങ്ങളും പാര്‍ട്ടിയുമായി ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളെ ബിജെപിക്കെതിരെ അണിനിരത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *