ഒമിക്രോണിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രത. ഒമിക്രോണിനെ നേരിടാന്‍ സംസ്ഥാനം അതി സജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

. വൈറസ് എത്തിയാല്‍ അത് നേരിടാന്‍ മുന്നൊരുക്കം സജ്ജമാക്കിയിട്ടുണ്ട്. 26 ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരില്‍ നിരീക്ഷണം കര്‍ശനമാക്കും. മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് ഹോം ക്വാറന്റീനില്‍ തുടരാമെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. ഒമിക്രോണ്‍ വകഭേദം വാക്‌സിനേഷനും അതിജീവിച്ച് പടരുമോ എന്നത് ആശങ്ക തന്നെയാണെന്നും, അതിതീവ്രവ്യാപനശേഷിയുള്ള വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവരെല്ലാം ഉടനടി വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവില്‍ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരില്‍ ആരിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല. ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ കേരളത്തിലേക്ക് വിവിധ ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരുടെ പൂര്‍ണ എണ്ണം എടുക്കുന്നതേയുള്ളൂ.കേരളത്തില്‍ ആശുപത്രി കേസുകള്‍ കൂടി വന്നേക്കുമെന്ന കാര്യം ഇപ്പോഴേ മുന്‍കൂട്ടി കാണുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്വാറന്റീന്‍ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്തനടപടി സ്വീകരിക്കും. പരിശോധനകള്‍ പരമാവധി കൂട്ടും. നിലവില്‍ ക്വാറന്റീന്‍, യാത്രാ മാര്‍ഗനിര്‍ദേശങ്ങളടക്കം എല്ലാം കേന്ദ്രസര്‍ക്കാര്‍ പറയുന്നതനുസരിച്ച് മാത്രമാകും നടപ്പാക്കുക

Leave a Reply

Your email address will not be published. Required fields are marked *