ഉത്തര്‍പ്രദേശില്‍ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാഭൂരിപക്ഷത്തോടെ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ആകെയുള്ള 403 സീറ്റുകളില്‍ 325 സീറ്റെങ്കിലും പാര്‍ട്ടി നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തര്‍പ്രദേശിനെ എങ്ങനെയാണ് വികസിപ്പിക്കേണ്ടതെന്ന് അഞ്ച് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ കാണിച്ചുതന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാന നില എങ്ങനെയായിരിക്കണമെന്ന് ബിജെപി സര്‍ക്കാര്‍ തെളിയിച്ചു’ യോഗി പറഞ്ഞു. റേഷന്‍, എല്‍പിജി സിലിണ്ടര്‍, വൈദ്യുതി, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇതെല്ലാം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *