സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടി ഒടിയനിലെ പുതിയ ഗാനം

ചിത്രത്തിലെ ആദ്യ വിഡിയോ ഗാനമാണ് ‘മാനം തുടുക്കണ് നേരം വെളുക്കണ്’. ശനിയാഴ്ച പുറത്തിറങ്ങിയ ഗാനം ഇപ്പോള്‍ യൂട്യൂബ് ട്രന്റിങ്ങില്‍ ഒന്നാമതാണ്.

നാടന്‍ വരികളാണ് ഗാനത്തിന്റേത്. ഗ്രാമീണ കാഴ്ചകളും, ഒടിയന്‍ മാണിക്യന്റെ വിദൂരത്തിലെ പ്രതീക്ഷകളുമാണു പ്രമേയം. മോഹന്‍ലാലും മഞ്ജുവാര്യരുമാണു ഗാന രംഗത്തില്‍ എത്തുന്നത്. ശ്രേയാ ഘോഷാലിന്റെ മലയാളി തനിമയിലുള്ള ആലാപനം തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു.
ചിത്രത്തലേതായി നേരത്തെ പുറത്തിറങ്ങിയ രണ്ടുഗാനങ്ങളും മികച്ച പ്രതികരണമാണു നേടിയത്. ആദ്യമായാണ് ഒടിയനിലെ വിഡിയോ ഗാനം എത്തുന്നത്. റഫീഖ് അഹമ്മദ്, പ്രഭാ വര്‍മ, ലക്ഷ്മി ശ്രീകുമാര്‍ എന്നിവരാണു വരികള്‍ എഴുതിയിരിക്കുന്നത്. ശ്രേയ ഘോഷാല്‍, മോഹന്‍ലാല്‍, സുദീപ് കുമാര്‍ എന്നിവരുടെതാണ് ആലാനം
ഒടിയനിലെ ഓരോ ഗാനങ്ങളും വിസ്മയിപ്പിക്കും എന്നു പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല, ആറാം തമ്പുരാനു ശേഷം മഞ്ജു വാര്യര്‍ അതേ ലുക്കില്‍, ഓരോ ലൈക്കുകളും ഡിസ്ലൈക്കുകള്‍ക്കുള്ള അടിയാണ് എന്നിങ്ങനെയാണു പലരുടെയും കമന്റുകള്‍. മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും പുറമെ പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹരികൃഷ്ണന്റെ തിരക്കഥയില്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. ഡിസംബര്‍ പതിനാലിനു തീയറ്ററുകളിലെത്തും

Leave a Reply

Your email address will not be published. Required fields are marked *