യമുന എക്‌സ്പ്രസ്‌വേ വാജ്‌പേയ്‌യുടെ പേരിലേക്ക് മാറ്റും

ലക്‌നോ: ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ്‌വേയുടെ പേര് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ പേരിലേക്ക് മാറ്റാന്‍ തീരുമാനം.

ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജേവറില്‍ നോയിഡ അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലാകും പേരുമാറ്റം. നവംബര്‍ 25നാണ് തറക്കല്ലിടല്‍ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ തുടങ്ങിയവര്‍ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. അവിടെവെച്ചാകും എക്‌സ്പ്രസ്‌വേയുടെ പേരുമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം

Leave a Reply

Your email address will not be published. Required fields are marked *