ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി. കാലാവസ്ഥ അനുകൂലമായതോടെയാണ് സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിട്ടു തുടങ്ങിയത്.

കനത്ത മഴയില്‍ പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതും കക്കിആനത്തോട് ഡാം തുറന്നതും കണക്കിലെടുത്താണ് ഇന്നലെ ദര്‍ശനം നിയന്ത്രിച്ചത്. ഇന്ന് മഴ കുറഞ്ഞതോടെയാണ് നിയന്ത്രണം മാറ്റിയത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പമ്പാ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ശബരിമല തീര്‍ത്ഥാടകര്‍ പമ്ബാ നദിയില്‍ ഇറങ്ങരുതെന്നും ജില്ലാ കളക്ടറുടെ നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed