കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കൊവിഡിനെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നിന്ന് സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെ വര്‍ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്താനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. വര്‍ക് ഫ്രം ഹോമിന് പകരം കാര്‍ പൂള്‍ സംവിധാനം ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്നത് ഫലപ്രദമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഡല്‍ഹിയിലെ ആകെ വാഹനങ്ങളുടെ വളരെ ചെറിയ ശതമാനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങളെന്നും വിശദീകരണമുണ്ട്. കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് മലിനീകരണത്തിന് പരിഹാരമാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *