അധ്യാപകര്‍ക്ക് ഇഷ്ടമുള്ള, സൗകര്യപ്രദമായ വസ്ത്രം ധരിക്കാമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള, സൗകര്യപ്രദമായ വസ്ത്രം ധരിക്കാമെന്ന് വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഏതെങ്കിലും വസ്ത്രം അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുത്.

സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്തക്ക് ചേര്‍ന്നതല്ലെന്നും ഉത്തരവിന്റെ പകര്‍പ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി വേണമെങ്കില്‍ അധ്യാപിക എല്ലാ ദിവസം സാരി ധരിച്ച് വരണമെന്ന അധികൃതരുടെ നിര്‍ബന്ധത്തിന് പിന്നാലെയാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു അധ്യാപികക്ക് നൂറായിരം കര്‍ത്തവ്യങ്ങള്‍ വഹിക്കേണ്ടതായുണ്ട്.

പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഈ പട്ടികയില്‍ വരില്ല. വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ അകാരണമായി ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ല. താന്‍ അധ്യാപികയായിരുന്ന കാലത്ത് നിരന്തരം ചുരിദാര്‍ ധരിച്ചായിരുന്നു പഠിപ്പിക്കാന്‍ കോളേജിലെത്തിയതെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *