വിഷമദ്യദുരന്തം: ബിഹാറില്‍ ഇന്ന് 4 പേര്‍ കൂടി മരിച്ചു; മരണം 40 ആയി

പട്‌ന: ബിഹാറില്‍ വിഷമദ്യം കഴിച്ച് ഇന്ന് നാല് പേര്‍ കൂടി മരിച്ചു. സമസ്തപുര്‍ ജില്ലയിലാണ് രണ്ട് സൈനികരടക്കം നാല് പേര്‍ മരിച്ചത്.

വ്യാഴാഴ്ച മുതല്‍ മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, ബേട്ടായിയ്യ ജില്ലകളിലുണ്ടായ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. 2016 മുതല്‍ സമ്ബൂര്‍ണ്ണ മദ്യ നിരോധനമുള്ള സംസ്ഥാനമാണ് ബിഹാര്‍.

വെസ്റ്റ് ചമ്ബാരണില്‍ മാത്രം മരിച്ചവരുടെ എണ്ണം 14 ആയി. ബേട്ടായിയ്യയില്‍ ഏഴ് പേര്‍ ചികിത്സയിലുണ്ട്. ഗോപാല്‍ ഗഞ്ചില്‍ മരണസംഖ്യ 17 ആയി.

Leave a Reply

Your email address will not be published. Required fields are marked *

You may missed