മതം മാറാന്‍ വിസമ്മതിച്ച യുവാവിനെ ഭാര്യാസഹോദരന്‍ തല്ലിച്ചതച്ചു

ചിറയന്‍കീഴ് : വ്യത്യസ്ത മത വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി.

തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മിഥുനാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മര്‍ദിച്ചത്. മതം മാറണം, അല്ലാത്ത പക്ഷം വിവാഹത്തില്‍നിന്നും പിന്‍മാറണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം.

മിഥുനും ദീപ്തിയും ചെറിയന്‍കീഴ് സ്വദേശികളാണ്. കഴിഞ്ഞമാസം 29നാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തെ ദീപ്തിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.

കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരന്‍ വിളിച്ചുകൊണ്ട് പോകുന്നത്.തുടര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരനൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു.

വടി ഉപയോഗിച്ചും മറ്റും യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണട്്. മര്‍ദനത്തില്‍ മിഥുന്റെ തലക്കും, നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌

Leave a Reply

Your email address will not be published. Required fields are marked *