റോജോയുടെ ആദ്യ പ്രദര്‍ശനം ഇന്ന്

റോജോയുടെ ആദ്യ പ്രദര്‍ശനം ഇന്ന്

എഴുപതുകളിലെ അര്‍ജന്റീനിയന്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യം പശ്ചാത്തലമാക്കിയ ഉദ്വേഗജനകമായ ചിത്രം റോജോയുടെ ആദ്യ പ്രദര്‍ശനം ഇന്ന്. ന്യൂ തിയറ്ററിലെ സ്‌ക്രീന്‍ രണ്ടില്‍ ഉച്ചയ്ക്ക്് പന്ത്രണ്ടിനാണ് പ്രദര്‍ശനം. ട്രാജിക് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബെഞ്ചമിന്‍ നൈഷ്ടാറ്റാണ്.
നഗരത്തിലെ പ്രശസ്തനായ ഒരു വക്കീലിന്റെ ജീവിതത്തില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ കടന്നു കയറ്റവും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ലൊക്കാര്‍ണോ, സാന്‍ സെബാസ്റ്റിയന്‍ തുടങ്ങിയ രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. ആകെ മൂന്നു പ്രദര്‍ശനമാണ് മേളയില്‍ ഈ ചിത്രത്തിനുള്ളത്.

ഓപ്പണ്‍ ഫോറം :
നന്ദിത ദാസ് ഉദ്ഘാടനം ചെയ്യും
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായുള്ള ഓപ്പണ്‍ ഫോറം സംവിധായികയും നടിയുമായ നന്ദിതാ ദാസ് ഉദ്ഘാടനം ചെയ്യും. ‘മൊബൈല്‍ സെന്‍സറിംഗിലെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ കുമാര്‍ സഹാനി, ജയന്‍ ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും. അക്കാദമി ചെയര്‍മാന്‍ കമല്‍ മോഡറേറ്ററാകും. ടാഗോര്‍ തിയേറ്ററില്‍ ദിവസവും വൈകിട്ട് 4.45 നാണ് ഓപ്പണ്‍ ഫോറം.

ഉച്ചയ്ക്ക് രണ്ടിന് ടാഗോര്‍ തിയേറ്ററില്‍ നന്ദിതാ ദാസും എഴുത്തുകാരി മീനാ ടി. പിള്ളയും തമ്മിലുള്ള ഇന്‍ കോണ്‍വെര്‍സേഷന്‍ നടക്കും. നാളെ (ശനിയാഴ്ച) ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്തയും സംവാദത്തില്‍ പങ്കെടുക്കും. 10 ന് പ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയും, 11 ന് അഡോള്‍ഫ് അലിക്‌സ് ജൂനിയറുമാണ് സംവാദത്തില്‍ പങ്കുചേരുക. വെട്രിമാരന്‍, സുമതി ശിവമോഹന്‍ തുടങ്ങിയ വരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേദിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *