ഡെങ്കിപ്പനി: കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ഡെങ്കിപ്പനി വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതിനും സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുന്നതിനുമായി കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കും.

കേരളത്തിന് പുറമേ ഹരിയാന,പഞ്ചാബ്,രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഡെങ്കിപ്പനിയുടെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡ്യവ്യയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിദഗ്ദ്ധ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

15 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ ഈ വര്‍ഷം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും രാജ്യത്തെ മൊത്തം ഡെങ്കിപ്പനി കേസുകളില്‍ എണ്‍പത്തിയാറ് ശതമാനം ഈ സംസ്ഥാനങ്ങളില്‍ നിന്നുമായിരുന്നെന്ന് കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *