സഹസ്രാര രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹസ്രാര സിനിമാസ് സംഘടിപ്പിക്കുന്ന സഹസ്രാര ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച ക്യാഷ് അവാര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തി  എന്‍ട്രികള്‍ ക്ഷണിക്കുന്നു.

ഫീച്ചര്‍ ഫിലിമുകള്‍, ഡോക്യുമെന്ററി ഫിലിമുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുടെ എന്‍ട്രികളാണ് ക്ഷണിക്കുന്നത്. 2021 സെപ്റ്റംബര്‍ 30ന് മുന്‍പ് നിര്‍മ്മിച്ച ചിത്രങ്ങളായിരിക്കണം. ഫീച്ചര്‍ ഫിലിമുകള്‍ 60 മിനിറ്റിലധികവും ഡോക്യുമെന്ററി 10 മിനിറ്റിലധികവും ഷോര്‍ട്ട് ഫിലിമുകള്‍ 10 മിനിറ്റിലധികവും 60 മിനിറ്റില്‍ താഴെയുമായിരിക്കണം റണ്‍ ടൈം.

ലോകമെമ്പാടുമുള്ള വിദഗ്ദ്ധരായ ജൂറികളാണ് ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങളെയും അഭിനേതാക്കളെയും തെരഞ്ഞെടുക്കുന്നത്. കോവിഡ് മാനദ്ദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായാണ് ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്.

മികച്ച ഫീച്ചര്‍ ഫിലിമിനും ഡോക്യുമെന്ററി ഫിലിമിനും ഷോര്‍ട്ട് ഫിലിമിനും ഒരു ലക്ഷം രൂപാ വീതവും ഒപ്പം ഫലകവും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. മൂന്ന് വിഭാഗത്തിലെയും മികച്ച സംവിധായകര്‍ക്ക് ഒരു ലക്ഷം രൂപാ വീതവും സര്‍ട്ടിഫിക്കറ്റും ഫലകവുമുണ്ടായിരിക്കും. ഫീച്ചര്‍ ഫിലിം മികച്ച നടനും നടിക്കും അന്‍പതിനായിരം രൂപാ വീതവും സര്‍ട്ടിഫിക്കറ്റും ഫലകവും നല്‍കും.

മൂന്ന് വിഭാഗത്തിലെയും മലയാള ചിത്രങ്ങള്‍ക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്. മികച്ച മലയാളം ഫീച്ചര്‍ സിനിമയ്ക്ക് 25000 രൂപയും ഡോക്യുമെന്ററിക്കും ഷോര്‍ട്ട് ഫിലിമിനും 15000 രൂപാ വീതവും സര്‍ട്ടിഫിക്കറ്റും ഫലകവുമുണ്ടായിരിക്കും. ചിത്രങ്ങള്‍ ഫെസ്റ്റിവലിനു സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണ് .

ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത് : www.sahasraracinemas.com

https://filmfreeway.com/sahasrarainternationalFilmFestival

https://festivals. festhome.com/festivals #6773

ഓഫീസ് ഫോണ്‍ 04713556856.

ഫെസ്റ്റിവല്‍ പി ആര്‍ ഓ : അജയ് തുണ്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

You may missed