സി.പി.ഐ വിടാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ.സുധാകരന്‍

കോട്ടയം : എംജി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നേതാക്കള്‍ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.

എസ്എഫ്‌ഐക്ക് മുന്നില്‍ സിപിഐ നേതാക്കളുടെ നട്ടെല്ല് നഷ്ടമായെന്നും ഇവര്‍ക്കൊന്നും പ്രതികരിക്കാന്‍ ധൈര്യമില്ലെന്നും കെ സുധാകന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സിപിഐ വിടാന്‍ ആഗ്രഹിക്കുന്നവരെ സുധാകരന്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസില്‍ ഏകാധിപതികള്‍ ഇല്ല. സിപിഐ വിട്ട് എത്തുന്നവര്‍ക്ക് ഗുണ്ടകള്‍ വിലപറയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, സര്‍വകലാശാല സംഘര്‍ഷത്തില്‍ എസഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് സുധാകരന്‍ ആരോപിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നില്ലെങ്കില്‍ അത് കൊണ്ടു പോകാന്‍ കോണ്‍ഗ്രസിന് അറിയാമെന്ന് സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed