ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ അവസ്ഥയുളള അണക്കെട്ടാണ് മുല്ലപ്പെരിയാര്‍: സുപ്രീം കോടതി

നൃൂഡല്‍ഹി : ലോകത്തില്‍ അപകടകരമായ അവസ്ഥയിലുള്ള ആറ് അണക്കെട്ടുകളില്‍ ഒന്നാമത് മുല്ലപ്പെരിയാര്‍ എന്ന് സുപ്രീം കോടതി. കാനഡയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ എന്‍വയോണ്‍മെന്‍റ് ആന്‍റ് ഹെല്‍ത്തിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

2021 ജനുവരിയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അണക്കെട്ടിലെ ചോര്‍ച്ചകളും നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ പലതും കാലാവധി കഴിഞ്ഞവയാണ്. മുല്ലപ്പെരിയാറില്‍ ഡാമിന് ഉണ്ടാക്കുന്ന അപകടം 3.5 ബില്യണ്‍ ആളുകളുടെ ജീവന് ഭീക്ഷണിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ തന്നെ എറ്റവും പഴക്കം ചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. 1887-ല്‍ നിര്‍മ്മാണം ആരംഭിച്ച്‌ 1895-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അണക്കെട്ടാണിത്. കുറഞ്ഞത് 125 വര്‍ഷമെങ്കിലും അണക്കെട്ടിന് പഴക്കമുണ്ട്. അണക്കെട്ടുകള്‍ക്കുള്ള ശരാശരി കാലാവധി 50 വര്‍ഷമോ ഇല്ലെങ്കില്‍ 100 വരെയാണ്.എന്നാല്‍ 100 ല്‍ കൂടുതല്‍ വര്‍ഷമായ മുല്ലപ്പെരിയാറിന്റെ കാലാവധി കഴിഞ്ഞ അവസ്ഥയിലാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *