ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ധനവില വര്‍ദ്ധനയുണ്ടായിരിക്കുകയാണ്.

ഡീസല്‍ 7 രൂപ 37 പൈസയും പെട്രോള്‍ 5 രൂപ 70 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 109രൂപ 20 പൈസയാണ് വില. ഡീസലിന് 102.75 രൂപയും. കൊച്ചിയില്‍ പെട്രോള്‍ 107.20 രൂപയും ഡീസല്‍ 100.96 രൂപയുമാണ്.

ഒരുമാസത്തിനിടെ പെട്രോളിന് 5 രൂപയിലധികം കൂടിയപ്പോള്‍ ഡീസലിന് 7 രൂപയില്‍ കൂടുതലാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ഇന്ധനവില വര്‍ദ്ധന പ്രവണത ഇനിയും തുടരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

You may missed