നവ വധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ആര്യനാട് നവവധുവിനെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യ(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുമ്ബാണ് മിഥുനും ആദിത്യയും തമ്മിലുള്ള വിവാഹം നടന്നത്.

ഭര്‍ത്താവ് മിഥുന്‍ ജോലിക്ക് പോയ ശേഷമാണ് യുവതി തൂങ്ങി മരിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിന് മുമ്ബ് മിഥുനും ആദിത്യയും വളരെ സൗഹൃദത്തോടെ സംസാരിച്ചിരുന്നുവെന്നും ഇരുവരും തമ്മില്‍ ഒരു പ്രശളനവും ഉണ്ടായിരുന്നില്ല എന്നുമാണ് മിഥുന്റെ വീട്ടുകാര്‍ പറയുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഡ്രൈവറാണ് മിഥുന്‍.

മിഥുന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികമായിരുന്നു. ഇതനായി കേക്ക് ബുക്ക് ചെയ്തിരുന്നത് ആദിത്യയാണ്. ഭര്‍ത്താവ് ഉച്ചയ്ക്ക് വന്നശേഷം ആഘോഷിക്കാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയ ആദിത്യ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *