നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ ഹോമം നടത്തിയതിനെതിരെ മേയര്‍

തിരുവനന്തപുരം : നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ ഹോമം നടത്തിയ നടപടിക്കെതിരെ വിമര്‍ശവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ .

കൗണ്‍സിലര്‍മാരുടെ ഈ പ്രവര്‍ത്തി കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും കേരളത്തിന്റെ മതേതര സ്വഭാവത്തേയും അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മേയര്‍ കുറിച്ചു.

ഇത്തരം പ്രവണതകള്‍ പ്രത്യേക ലക്ഷ്യത്തോടെ കേരളത്തെ വര്‍ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന്കൂടി വേണ്ടിയാണെന്നും മേയര്‍ തന്റെ ഫെസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *