ഇടുക്കി ഡാം തുറക്കേണ്ടിവരും: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

ഇടുക്കി: മഴശക്തമാവുകയാണെങ്കില്‍ ഇടുക്കി ഡാമും തുറക്കേണ്ടി വരുമെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി.

നിലവില്‍ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. ഇപ്പോള്‍ 2397.18 അടിയാണ് ഡാമിന്റെ ജലനിരപ്പ്. ഇത് 2397.86 അടിയാകുമ്‌ബോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നിരവിലെ നീരൊഴുക്ക് തുടരുകയാണെങ്കില്‍ ഡാം തുറക്കേണ്ടിവരുമെന്നാണ് മന്ത്രി പറഞ്ഞത്.ഡാം തുറക്കുന്നതിലേക്ക് വളരെ പെട്ടെന്ന് കടക്കില്ല. ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി.നിലവില്‍ ഡാമില്‍ ശേഷിയുടെ 93.17 ശതമാനം വെള്ളം നിറഞ്ഞിട്ടുണ്ട്. ഡാം തുറക്കുന്നതിന് 24 മണിക്കൂറിന് മുന്‍പ് ഇത് സംബന്ധിച്ച് അറിയിപ്പ് പൊതു ജനങ്ങള്‍ക്ക് നല്‍കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

രാത്രിസമയത്ത് ഒരുകാരണവശാലും ഡാം തുറക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടുദിവസമായി വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴയുടെ തോതനുസരിച്ച് സര്‍ക്കാരിന്റെയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഡാം തുറക്കുക.

Leave a Reply

Your email address will not be published. Required fields are marked *