തീരദേശ പരിപാലന ആക്ഷന്‍ പ്ലാന്‍: നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: തീരദേശ പരിപാലന ആക്ഷന്‍ പ്ലാന്‍ തയ്യാറാകുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

പ്ലാന്‍ തയ്യാറാക്കുന്നതില്‍ വീഴ്ചയെന്ന് ആരോപിച്ച പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയടത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ എംബി രാജേഷ് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

തീരദേശ പരിപാലന ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ വിദഗ്ദ്ധസമിതി രൂപീകരിച്ചത് ജൂലൈയില്‍ മാത്രമാണെ് യുഡിഎഫ് എംഎല്‍എ കെ ബാബു ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അതീവ ലാഘവത്തോടെയാണ് ഇക്കാര്യങ്ങള്‍ കാണുന്നത്. കൊറോണക്ക് മുന്‍പ് ഇതിനായി വിജ്ഞാപനം ഇറക്കിയത് 2019-ലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. ആക്ഷന്‍ പ്ലാന്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് ഇപ്പോഴും സ‍ര്‍ക്കാര്‍ പറയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *