ശബരിമല – പൗരത്വ ഭേദ​ഗതി പ്രതിഷേധങ്ങള്‍; ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഗുരുതര, ക്രിമിനല്‍ സ്വഭാവമില്ലാത്തവ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേസുകള്‍ പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

കേസുകളുടെ ക്രിമിനല്‍ സ്വഭാവവും മറ്റും പരിഗണിച്ച്‌ നടപടിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *