കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചു കയറി; 2 മരണം

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു.

പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയാണ് അപകടമെന്ന് കര്‍ഷകര്‍ ആരോപിച്ചു.എട്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില നില ഗുരുതരമാണ്.

യു.പി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയതതിനെ തുടര്‍ന്നാണ് പ്രശ്നങ്ങളുണ്ടായത്. കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ചിരുന്ന വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം.

അപകടത്തെതുടര്‍ന്ന് വാഹനങ്ങള്‍ക്ക് തീയിട്ടെന്നും വിവരമുണ്ട്. അതേസമയം മരണവിവരം ലഖിംപൂര്‍ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *