കൊറിയര്‍ സര്‍വീസുകള്‍ വഴി കടത്തിയ 187 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് നിന്ന് 187 കിലോ കഞ്ചാവ് പിടികൂടി. പ്രദേശം കേന്ദ്രീകരിച്ച്‌ വന്‍ കഞ്ചാവ് വില്‍പന നടക്കുന്നതായി വിവരം ലഭിച്ചിരുന്നു .ഇതിന്റെ പശ്ചാത്തലത്തില്‍ എക്സൈസ് കമ്മീഷണറുടെ സ്ക്വാഡും നെയ്യാറ്റിന്‍കര എക്സൈസും ചേര്‍ന്ന് പേയാട് പിറയില്‍ അനീഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

സംഭവത്തില്‍ ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനികളായ അനീഷ്, സജി എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൊറിയര്‍ പാര്‍സല്‍ സര്‍വീസുകള്‍ വഴിയാണ് ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *