കടല്‍ക്കൊലക്കേസ്: പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു. പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയില്‍ നിന്ന് പരുക്കേറ്റ മല്‍സ്യത്തൊഴിലാളികള്‍ക്കും നഷ്ടപരിഹാരത്തുക നല്‍കണം. സംഭവ സമയത്ത് ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നിലപാടറിയിക്കാന്‍ സുപ്രീംകോടതി സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് മൂന്നാഴ്‌ച സമയം കൂടി അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *