ഡല്‍ഹി കോടതിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. വെടിവെപ്പില്‍ ഗുണ്ട നേതാവ് ഗോഗി അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

ഗോഗിയെ കോടതിയില്‍ ഹാജരാക്കിയതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റു. രോഹിണി ജില്ലാ കോടതിയിലെ 207-ാം നമ്ബര്‍ മുറിയിലാണ് വെടിവെപ്പ് നടന്നത്.

അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികളെത്തിയത്. പോലീസും തിരികെ വെടിവെച്ചു. തിലു താജ്പൂരിയുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *