പാലാ ബിഷപ്പിനെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെ:

തിരുവനന്തപുരം: പാലാ ബിഷപിന്‍്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങള്‍ മനസിലാക്കാതെയാകാമെന്ന് സുരേഷ് ​ഗോപി എം പി.

പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകള്‍ക്ക് വിഷമവും ഇല്ല. ഭരണപരമായി എന്തു ചെയ്യുമെന്നു നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കില്‍ അപ്പോള്‍ നോക്കാം. കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിപ്പിക്കും. അവരുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യും.  നേരത്തേ തീരുമാനിച്ചതാ ണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *