പ്രതികളുടെ ഫോണ്‍ വിളി: വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: വിയ്യൂര്‍ ജയിലിലെ പ്രതികളുടെ ഫോണ്‍ വിളി സംബന്ധിച്ച്‌ ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഉത്തരവ്.ജയില്‍ സൂപ്രണ്ട് എ.ജി.സുരേഷിനാണ് നോട്ടീസ് നല്‍കിയത്.

അന്വേഷണ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിനെതിരെയടക്കമുള്ള കണ്ടെത്തല്‍ സര്‍ക്കാരിനെ അറിയിക്കും.ഉത്തര മേഖല ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിലാണ് നടപടി.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ഫോണ്‍ വിളി സജീവമായ സാഹചര്യത്തില്‍ ഡിജിപി പരിശോധന നടത്തിയിരുന്നു.

ജയിലില്‍ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വ്യാപകമായതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ജയില്‍ മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *