കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: വില്‍പനക്കെത്തിച്ച കഞ്ചാവുമായി രണ്ടു പേര്‍ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം മംഗലപുരത്ത് ലോഡ്ജില്‍ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന മൊത്തവിതരണക്കാരെയാണ് പൊലീസ് പിടികൂടിയത്.

പള്ളിപ്പുറത്ത് ബേക്കറിയില്‍ കയറി അന്യ സംസ്ഥാന തൊഴിലാളിയെ കുത്തിയ കേസിലെ പ്രതിയെ അന്വേഷിച്ച്‌ ലോഡ്ജുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.

വെഞ്ഞാറമൂട് , തൈക്കാട് സ്വദേശി നിതിന്‍ പാലക്കാട് പെരുങ്ങോട്ടു കുറുശ്ശിയില്‍ രാകേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവരില്‍ നിന്ന് ഏഴു കിലോ കഞ്ചാവ് കണ്ടെത്തി
മംഗലപുരം പൊലീസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *