വിദ്യാർഥികളും വിദ്യാഭ്യാസവുമായുള്ള അകലം ഇല്ലാതാക്കിയ ഏകസംസ്ഥാനം കേരളം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോവിഡ് കാലത്ത് വിദ്യാർഥികളും വിദ്യാഭ്യാസവുമായുള്ള അകലം ഡിജിറ്റൽ പഠനത്തിലൂടെ ഇല്ലാതാക്കിയ ഏക സംസ്ഥാനം കേരളമാണെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കോവിഡിനിടയിലും പൊതുപരീക്ഷകളും ബോർഡ് പരീക്ഷകളും നടത്തിയ ഏക സംസ്ഥാനവും കേരളമാണെന്നും മന്ത്രി പറഞ്ഞു. പൊതു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി ഉദിയൻകുളങ്ങര ന്യൂ ജ്യോതി പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച അക്ഷര സുകൃതം പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പാറശ്ശാല പൊന്നമ്മാളുടെ പേരിൽ ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ പാറശ്ശാല പൊന്നമ്മാൾ പ്രഥമ സംഗീത പുരസ്‌കാരം ഗായകൻ ജി. വേണുഗോപാലിന് മന്ത്രി നൽകി. 11111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ് കെ ബെൻ ഡാർവിൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ ആൻസലൻ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *