മത്സ്യത്തൊഴിലാളികളില്‍ നിന്ന് പലിശ ഈടാക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളില്‍ നിന്ന് പുനര്‍ഗേഹം ഭവനപദ്ധതിയില്‍ പലിശ ഈടാക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍.

മീനിന്‍റെ ന്യായവില മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ ഇടനിലക്കാരെ ആശ്രയിക്കുന്നത് സാമ്ബത്തികസഹായം നല്‍കുന്നതിനാലാണെന്നും സഹകരണസംഘങ്ങളെ ഇത് പരിഹരിക്കാന്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം ഒരു മണിക്കൂര്‍ കൊണ്ട് സമുദായ സംഘടനകള്‍ അടക്കം ഒരു മനസ്സോടെ നിന്നാല്‍ തീര്‍ക്കാമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed