യുവതിക്ക് കുത്തേറ്റ സംഭവം; ചികിത്സയിലായിരുന്ന 20കാരി മരിച്ചു

തിരുവനന്തപുരം:കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാണ്ട സ്വദേശിനി സൂര്യഗായത്രി (20) ആണ് ചൊവ്വാഴ്ച പുലര്‍ചെ മരിച്ചത്.

സംഭവത്തില്‍ പേയാട് സ്വദേശി അരുണിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 മണിയോടെയായിരുന്നു സംഭവം.

വാടക വീടിന്റെ അടുക്കള വാതിലിലൂടെ അതിക്രമിച്ച്‌ കയറിയ പേയാട് സ്വദേശി അരുണ്‍ സൂര്യ ഗായത്രിയെ കുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *