30 വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചു: പി എസ് പ്രശാന്ത്

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗ്വത്തില്‍ നിന്ന് രാജിവെച്ചെതായി കെ പി സി സി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്ത്. പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. സഹിക്കാനാകാത്ത മാനസിക പീഡനമുണ്ടായി. തിരഞ്ഞെടുപ്പ് വേളയില്‍ വ്യക്തിഹത്യ നടന്നു. 30 വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ് ബന്ധം ഹൃദയവേദനയോടെ അവസാനിപ്പിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അച്ചടക്ക ലംഘനത്തിന് കാരണമായ ഒരു കാര്യങ്ങളും താന്‍ ചെയ്തിട്ടില്ല. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ സംഘടാന പ്രശ്‌നങ്ങള്‍ക്ക് കാരണം കെ സി വേണുഗോപാലാണ്. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പാര്‍ട്ടി തകര്‍ക്കുന്നു. സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ കെ സി വേണുഗോപാല്‍ ശ്രമിക്കുന്നു. എല്ലാവരേയും സ്വന്തം ആളായി കാണാന്‍ കെ സി വേണുഗോപാലിന് കഴിയുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലോട് രവി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. അതിനുള്ള സമ്മാനമാണ് രവിക്ക് ലഭിച്ച ഡി സി സി പ്രസിഡന്റ് സ്ഥാനമെന്നും പ്രശാന്ത് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *