അഫ്ഗാന്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ പ്രതിസന്ധി സംബന്ധിച്ച്‌ സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് യോഗം. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച്‌ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *